സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ വകുപ്പ്,

തിരുവനന്തപുരം / സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ യാതൊരു ഭീഷണിയും ഇല്ലെന്ന് ജയിൽ വകുപ്പ്. സ്വപ്ന സുരേഷിന് ജയിലിൽ ഭീക്ഷണി ഉണ്ടെന്ന ആരോപണം ജയിൽ വകുപ്പ് നിഷേധിച്ചു. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കു ളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാ വുന്നതാണെന്നും, സ്വപ്നക്ക് നിലവിലുള്ള സുരക്ഷ വർധിപ്പിച്ചിട്ടു ണ്ടെന്നും ജയിൽ വകുപ്പ് പറയുന്നു. ഇക്കാര്യം ജയിൽ വകുപ്പ് കോടതിയെ അറിയിക്കുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധമുള്ള ഉന്നതരെക്കുറിമൊഴി നൽകരുതെന്ന് പറഞ്ഞു തന്നെ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്ത ൽ ഋഷിരാജ് സിംഗിന്റെ ചുമതലയിലുള്ള ജയിൽ വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്തിരിക്കുന്നതിനൊപ്പം,സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയിൽ വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്. ഒക്ടോബർ 14 ന് അട്ടക്കുളങ്ങര വനിത ജയിലിലെ ത്തിയ സ്വപ്ന അന്ന് മുതൽ മറ്റൊരു തടവുകാരിക്കൊപ്പമാണ് കഴി ഞ്ഞു വരുന്നത്.
വനിത ജയിലിൽ പുരുഷ ഉദ്യോഗസ്ഥന്മാർ ആരും തന്നെയില്ല. ഔദ്യോഗിക ആവശ്യത്തിന് മാത്രമായി ഒന്നോ രണ്ടോ ഉന്നത പുരുഷ ഉദ്യോഗസ്ഥൻ മാത്രമാണ് ജയിലിൽ എത്തിയിരുന്നത്. ചോദ്യം ചെയ്യലിനായി ഇഡി, കസ്റ്റംസ്, വിജിലൻസ് ഉദ്യോഗസ്ഥരും സ്വപ്നയെ കാണാനായി വീട്ടുകാരും മാത്രമാണ് ജയിലിലെത്താറുള്ളത്. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജയിലിന്റെ കവാടത്തിലും കൂടിക്കാഴ്ച മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കട്ടെ എന്നാണ് ജയിൽ വകുപ്പ് വാദിക്കുന്നത്. ഇതിനിടെ ജയിൽ മേധാവിയുടെ ആവശ്യപ്രകാരം രണ്ടാഴ്ച മുമ്പ് ജയിൽ കവാടത്തിൽ സായുധ പൊലീസിനെ നിയോഗിച്ച് സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം അക്കങ്ങൾ എല്ലാം ജയിൽ വകുപ്പ് കോടതിയെ അറിയിക്കുന്നതാണ്.