CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

രക്ഷക്കായി ഖുർആനെ മുഖ്യൻ മുറുക്കി പിടിക്കുന്നു.

ഖുറാൻ കൊണ്ടുവന്നത് ശരിയായ മാർഗത്തിലാണ്. നിങ്ങൾ സ്വർണക്കടത്തിന് പിന്നാലെ ചെല്ലൂ, എന്തിനാണ് ഖുറാന്റെ പിന്നാലെ പോകുന്നത്? ഖുറാൻ എന്ത് പിഴച്ചുവെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ ചോദ്യം.
സ്വർണ്ണക്കടത്തു കേസിൽ ജലീലിനെ രക്ഷിക്കാൻ സർക്കാർ വർഗീയത പറഞ്ഞുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നമ്മുടെ സംസ്ഥാന മുഖ്യമന്ത്രി.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എയും ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധ സമരങ്ങൾ നടത്തി വരുമ്പോൾ ഇതിനെ മറുകണ്ടം ചാടാനുള്ള തന്ത്രവുമാണ് ചൊവ്വാഴ്ച പത്രസമ്മേളനം നടത്തിയ മുഖ്യന്റെ വാക്കുകൾക്ക് പിന്നിൽ ഉള്ളത്. ഖുറാനെ തൊട്ട് പൊള്ളി, പ്രതിപക്ഷ പാർട്ടികൾക്ക് കൈ പൊള്ളിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു പരിഹാസത്തോടെ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. ലീഗ് ഉൾപ്പെടെയാണ് സ്വർണക്കടത്ത് വിവാദത്തിൽ ഖുറാനെ പ്രചരണവിഷയമാക്കിയതെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.


സത്യത്തിൽ ഖുർആനെ രാഷ്ട്രീയ രക്ഷക്കായി ഉപയോഗിച്ച് തുടങ്ങിയത് മന്ത്രി ജലീലാണെന്ന സത്യവും, വർഗീയ വിഷം കലർന്ന പത്ര പ്രസ്താവനകൾ നടത്തിയത് ഭരണകക്ഷിയായ സി പി എം ആണെന്നതും മുഖ്യമന്ത്രി മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. ഖുർആനെ മുഖ്യമന്ത്രി രാഷ്ട്രീയ രക്ഷക്കായി ഉപയോഗിക്കുക മാത്രമല്ല, സ്വന്തം കസേരയുടെ രക്ഷക്കായി മുറുകെപ്പിടിക്കുകയാണെന്നാണ് ജലീലിനെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സ്വർണക്കടത്തു കേസിൽ ചിലരുടെ നെഞ്ചിടിപ്പ് കൂടിയെന്നും അതിനിയും വർധിക്കുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ, സ്വന്തം പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾക്കെതിരെ മുഖ്യമന്ത്രി ഒളിയമ്പ് എറിയുകയാണോ എന്നാണ് തോന്നിപ്പോകുന്നത്. അന്വേഷണം കൃത്യമായി മുന്നോട്ടുപോകുകയാണെന്ന് പറയുന്ന മുഖ്യമന്ത്രി, മതഗ്രന്ഥത്തെ വിവാദമാക്കിയത് എൽഡിഎഫ് അല്ല എന്നും, എൽഡിഎഫ് മതഗ്രന്ഥത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പച്ചനുണപറയാനും മടിച്ചിട്ടില്ല.
ലീഗ് അടക്കമുള്ളവർ മതഗ്രന്ഥത്തെക്കുറിച്ച് തെറ്റായി കാര്യങ്ങൾ പറഞ്ഞപ്പോൾ അതിന്റെ വസ്തുത നാടിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത് എന്നാണ് മുഖ്യൻ ഇപ്പോൾ ഞായീകരിക്കുന്നത്. ലീഗ് നേതാക്കൾക്കു പോലും വിശുദ്ധഗ്രന്ഥത്തോട് വിപ്രതിപത്തി ഉണ്ടാകുകയാണെന്നും, ലീഗ് നിലപാട് അവരെ പിന്തുണയ്ക്കുന്നവർപോലും അംഗീകരിക്കുന്നില്ലെന്നും, ഒപ്പം നിൽക്കുന്നവർ എതിരായപ്പോൾ സർക്കാരിനെതിരെ ആക്രമണം അഴിച്ചു വിടുകയാ നിന്നുമൊക്കെ, തട്ടിവിട്ടു മുഖ്യമന്ത്രി, ശൂന്യത നിറഞ്ഞ പിന്നിലേക്ക് നോക്കി നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
ന്യായമായ രീതിയിൽ കൊണ്ടുവന്നത് കള്ളക്കടത്തായി ചിത്രീകരിക്കേണ്ടതില്ല. യുഎഇയുമായുള്ള നയതന്ത്രബന്ധം രാഷ്ട്രീയ പാർട്ടികൾ ആലോചിക്കണം. ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് യുഎഇ ജനത. അവരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. വാചകങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കോൺസുലേറ്റ് അധികൃതർ മതഗ്രന്ഥം വിതരണം ചെയ്യാൻ ജലീലിനെ ഏൽപ്പിച്ചു. അത് വിതരണം ചെയ്തു. ആ വിവരങ്ങൾ എൻഐഎ മനസിലാക്കട്ടെയെന്നും മുഖ്യമന്ത്രി പറയുമ്പോൾ വാക്കുകളിലൂടെ ജലീൽ ചെയ്ത കുറ്റങ്ങൾ
ന്യായീകരിക്കുകയും, തന്റെ അറിവോടെയാണ് ഇതൊക്കെ നടന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരിക്കുന്നു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനിരിക്കുന്നു.ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ വീണ്ടും സി ആപ്റ്റിൽ പരിശോധന നടത്തിയിരിക്കുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചതെന്നതിനും, ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവന്ന 32 പാക്കറ്റ് ഖുർ ആൻ വിമാനത്താവളത്തിൽ നിന്നും സിആപ്റ്റിൽ എത്തിച്ച് അവിടുത്തെ വാഹനങ്ങളിലാണ് എന്നതിനും, ഉള്ള തെളിവുകളാണ് എൻ ഐ എ ശേഖരിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും, പ്രോട്ടോകോളിന്റെയും ഒക്കെ ലംഘനങ്ങൾ സംബന്ധിച്ച തെളിവുകളാണ് എൻ ഐ എ എടുത്തിരിക്കുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജലീൽ ചെയ്തവ കുറ്റകൃത്യങ്ങൾ ആണെന്ന് അറിയാവുന്ന മുഖ്യമന്ത്രി, എന്തുകൊണ്ടാണ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി ജലീൽ എന്ന സത്യപ്രതിജ ചെയ്ത അധികാര കസേരയിലിരിക്കുന്ന ഒരു മന്ത്രിയുടെ ഭാഗത്തു തെറ്റുകളും, വീഴ്ചകളും സംഭവിച്ചു എന്നത് ഇതിനകം ഫേസ് ബുക്ക് വഴിയും, ചാനലുകൾ വഴിയും മന്ത്രി തന്നെ നടത്തിയ പരിതപിക്കൽ കൊണ്ടുതന്നെ വ്യക്തമാണ്. ഈ സത്യം അറിയാവുന്നവരാണ് കേരളം ജനത. ഇക്കാര്യത്തിൽ പരിപാവനമായ ഖുർആനെന്ന മതഗ്രന്ഥത്തെ മുഖ്യമന്ത്രി കൂടി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നത് ഗുരുതരമായ പാപമാണ്.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിൻ്റെ അനുമതി വേണം എന്നത് ഇന്ത്യയിലെ നിയമമാണ്. അതിനെ അംഗീകരിക്കാൻ കഴിയാത്തവർക്ക് ഇന്ത്യൻ യൂണിയനിൽ പെട്ട ഒരു സംസ്ഥാനത്തിന്റെ ഒരു മന്ത്രി കസേരയിലും ഇരിക്കാൻ അർഹതയുമില്ല. കേരളം എന്നത് ഒരു രാജ്യമല്ല, ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഏതൊരു പൗരനും രാജ്യത്തെ നിയമങ്ങൾ അനുശാസിക്കാൻ ബാധ്യസ്ഥനാണ്. രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്നും, അത് നടപ്പിലാക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്ന ഒരു മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്, മന്ത്രി ചെയ്ത തെറ്റുകൾ ന്യായീകരിക്കാൻ ശ്രമിക്കുന്നതും,ഗുരുതരമായ വീഴ്ചയും, തെറ്റുമാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ചെയ്തിരിക്കുന്നതും,ഒരു ജനാധിപത്യ രാജ്യത്തെ സത്യപ്രതിജ്ഞ ലംഘനം തന്നെയാണ്.
വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button