കിഫ്ബിക്കെതിരെ ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം/ കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശ യോടെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തു ന്നുവെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹർജിയെ പരാ മർശിച്ചാണ് തോമസ് ഐസക്കിന്റെ ഈ പരാമർശം. രാമനി ലയത്തി ലെ ചര്‍ച്ചക്ക് ശേഷമാണ് ഹർജി നല്‍കിയതെന്നും ആരൊക്കെ ചര്‍ച്ച യില്‍ പങ്കെടുത്തുവെന്ന് അറിയാമെന്നും ധനമന്ത്രി തോമസ് ഐസക് ഇക്കാര്യത്തിൽ പറഞ്ഞിട്ടുണ്ട്.
വികസന പദ്ധതികൾക്കായി വായ്‌പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ മുഖ്യ ആവശ്യം. കേസ് നൽകിയത് ബിജെപിക്കാരനും വക്കാലത്ത് എടുത്തത് കെപിസി സി ജനറൽസെക്രട്ടറി മാത്യു കുഴൽനാടനാണെന്നും ധനമന്ത്രി ആരോപി ക്കുകയുണ്ടായി. വായ്പ എടുക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് യുഡിഎഫ് കരുതുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണ്. കിഫ്ബി വായ്പകള്‍ ഭരണഘടന വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കരട് റിപ്പോര്‍ട്ടിലൂടെ സിഎജി ലക്ഷ്യമാക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ആര്‍ക്കൊക്കെയാണ് സിഎജിയുമായി ബന്ധം എന്ന് അറിന്യായമെന്ന് പറയുന്ന തോമസ് ഐസക് ഇതിനെ പ്രതിരോ ധിക്കുമെന്നും പറഞ്ഞിട്ടുണ്ട്.