CovidCrimeEditor's ChoiceKerala NewsLatest NewsLocal NewsNews
ആംബുലൻസിൽ ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തി.

ആംബുലൻസിൽ ഡ്രൈവറുടെ ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യ ശ്രമം നടത്തി. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിക്കുന്നത്. തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് നൗഫല്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറയുന്നത്.