തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസ് നടത്താനൊരുങ്ങി റെയില്‍വെ. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.
യാത്രാക്കാരില്ലാത്തതിനാല്‍ നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ചില ദീര്‍ഘദൂര വണ്ടികള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.