എന്തുവന്നാലും കടകള്‍ തുറക്കും; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി ടി.നസറുദ്ദീന്‍
തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ നടത്തിവരുന്ന പ്രതിഷേധം കേരളത്തിലെ ചര്‍ച്ച വിഷയമാണ്. വ്യാപാരികള്‍ക്കു നേരെ സര്‍ക്കാര്‍ എടുക്കുന്ന നിഷേധാത്മക നിലപാടില്‍ വ്യാപാരി വ്യവസായി ഏകോപന സിമിതി ശക്തമായി പ്രതികരിക്കുകയാണ്.
അത്തരത്തില്‍ എന്തുവന്നാലും കടകള്‍ തുറക്കും; വിരട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി വ്യാപാരി വ്യവസായി ഏകോപന സിമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. ആറു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് താനെന്നും പല മുഖ്യമന്ത്രിമാരും മുമ്പു വിരട്ടാന്‍ നോക്കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സിമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്തു പ്രശ്നമുണ്ടായാലും ശനിയും ഞായറും ഏകോപന സമിതി കട തുറക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി ഏകോപന സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. കൂടുതല്‍ ദിവസം കട തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കടകള്‍ തുറക്കണമെന്നാവശ്യവുമായി സര്‍ക്കാരുമായി വ്യാപാരികള്‍ നേരത്തെയും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൗണ്‍ മാനദഢങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് സമരം ചെയ്യാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.