Kerala NewsLatest NewsNewsPolitics
യു.ഡി.എഫിലേക്കുള്ള വഴിയടച്ചത് ഉമ്മന്‍ ചാണ്ടി:ചിലതെല്ലാം ഉടന്‍ വെളിപ്പെടുത്തുമെന്നും ജോര്‍ജ്

കോട്ടയം: പി.സി.ജോര്‍ജിന്റെ യു.ഡി.എഫ് പ്രവേശനം അടഞ്ഞ അധ്യായം. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പി.സി. ജോര്‍ജ് രംഗത്തെത്തി. മുന്നണി പ്രവേശത്തില്‍ പാരപണിതത് ഉമ്മന്‍ ചാണ്ടിയാണെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചു. യു.ഡി.എഫ് നേതാക്കളെല്ലാം ജനവഞ്ചകരാണ്. ര
മേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിക്ക്. ഉമ്മന്‍ചാണ്ടിക്കെതിരേ ചിതലൊക്കെ വെളിപ്പെടുത്താനുണ്ട്. അതുടനെയുണ്ടാകും. ഇപ്പോള്‍ എന്‍.ഡി.എയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.