Kerala NewsLatest NewsPolitics

ടി സിദ്ദീഖ് സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കല്‍പ്പറ്റ: ഓട്ടത്തിനിടെ കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ദീഖ് സഞ്ചരിച്ച വാഹനത്തിന്‍്റെ ടയര്‍ പൊട്ടിത്തെറിച്ച്‌ വാഹനം തെന്നിമാറി അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിക്ക് സമീപമാണ് സംഭവം. ടയര്‍ കുറുകെ പൊട്ടി പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് പാളിയ വാഹനം ഡ്രൈവറുടെ സംയോജിതമായ ഇടപെടലില്‍ റോഡിന്‍റെ ഓരം ചേര്‍ത്ത് നിര്‍ത്തയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

മറ്റൊരു വാഹനത്തില്‍ എം.എല്‍.എയും മറ്റുള്ളവരും കല്‍പ്പറ്റയിലേക്ക് തിരിച്ചു. ലൂയിസ് മൗണ്ടിലെ സ്റ്റാഫും അടുത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ടയര്‍ മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button