Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു, സീതാറാം യെച്ചൂരി.

ന്യൂഡൽഹി/ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികളെ കേന്ദ്രം സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
എം ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ സർക്കാർ നടപടി സ്വീകരിക്കുകയുണ്ടായി. ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തവും ഇല്ല. ഇക്കാര്യത്തിലുള്ള നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയാണ്. ഇതിന്റെ പേരിൽ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button