Kerala NewsLatest NewsUncategorized
ബാങ്കുകൾ പ്രവർത്തന സമയം കുറച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു.
21ന് ബുധനാഴ്ച നിലവിൽ വരുന്ന നിയന്ത്രണ പ്രകാരം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കു. ഏപ്രിൽ 30 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സമയ മാറ്റം തുടരണോ എന്ന് തീരുമാനിക്കും.
ഗർഭിണികൾ, ശാരീരിക പരിമിതി ഉള്ളവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളിലേ ജീവനകാർക്ക് വർക് ഫ്രം ഹോം സൗകര്യം അനുവദിക്കും.