Latest NewsLaw,NationalNewsPolitics

യെദിയൂരപ്പ പടി ഇറങ്ങി; അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആര്?

ബംഗളൂരു: ബി.എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യം ഉയരുകയാണ്.


യെഡിയുരപ്പയ്ക്ക ശേഷം പാര്‍ട്ടി പരിഗണിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും ചില ബിജെപി പ്രവര്‍ത്തകരയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന സൂചനയും കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സുവാധി, ഖനിമന്ത്രി മുരുകേശ് നിരാനി എന്നിവരാകാം അടുത്ത മുഖ്യമന്ത്രി എന്നിവരയും പിരഗണിക്കുന്നുണ്ട്. മന്ത്രിസഭാ അഴിച്ചുപണിയാന്‍ തീരുമാനിക്കുന്നുണ്ടെന്നും നാല് ഉപമുഖ്യമന്ത്രിമാര്‍ അടുത്ത മന്ത്രിസഭയില്‍ ഉണ്ടാകും എന്ന വിവരം പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. യെദിയൂരപ്പ മന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പരിപാടികള്‍ നടത്തുന്ന വേളയില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button