CovidHealthKerala NewsLatest News
ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ
തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും വൈറസ് ബാധ. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്.
വാക്‌സീന്‍ എടുത്തിട്ടില്ല. ഇവര്‍ക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആരോഗ്യനിലയില്‍ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് തൃശൂര്‍ ഡിഎംഒ ഡോ.കെ.ജെ.റീന വ്യക്തമാക്കി.