CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മെട്രോ ട്രെയിൻ സർവീസുകൾക്ക് അനുമതി,അൺലോക്ക് 4 മാർഗനിർദേശങ്ങൾ ഇങ്ങനെ.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കേന്ദ്ര സർക്കാർ അൺലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിച്ചു. അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ ആണ് പുറത്ത് വിട്ടിട്ടുള്ളത്. സെപ്റ്റംബർ 30 വരെയാണ് നാലാംഘട്ട അൺലോക്ക് ഏർപ്പെടുത്തുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഈ കാലയളവിലും ലോക്ക് ഡൗൺ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അൺലോക്ക് നാലാംഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകി. സെപ്റ്റംബർ 7 മുതലാണ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഘട്ടത്തിലും അടഞ്ഞ് തന്നെ കിടക്കും. അതേസമയം സ്‌കൂളുകളും കോളേജുകളും അടുത്തമാസം 30 വരെ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 50 ശതമാനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താം. 9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ സഹായം തേടാനായി പുറത്തുപോകാമെന്നും മാര്‍ഗരേഖയിലുണ്ട്. പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കും. പരമാവധി 100 പേരെ കൂട്ടായ്മകള്‍ക്ക് അനുവദിക്കാം. തിയേറ്ററകുള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ തുറക്കില്ല. സംസ്ഥാന-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button