CovidKerala NewsLatest NewsLocal NewsNews

ബാങ്കുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു. അതെ സമയം ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റം വരാനിടയുണ്ട്.

സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പൂജ്യംമുതല്‍ മൂന്നുവരെയുള്ള അക്കങ്ങളില്‍
അക്കൗണ്ട് നമ്ബര്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കും നാലുമുതല്‍ ഏഴുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒമ്പതിനും അവസാനിക്കുന്നവര്‍ക്ക് രണ്ടരമുതല്‍ മൂന്നരവരെയും ആണ് ഇടപാടുകള്‍ക്കായി ബാങ്കുകളില്‍ എത്തേണ്ടത്. സെപ്റ്റംബര്‍ അഞ്ചുവരെയാകും ഈ നിയന്ത്രണം ബാധകമായിരിക്കുക. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button