സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയതെല്ലാം ശിവശങ്കർ പിൻ വാതിലിലൂടെ അവർക്ക് സ്പേസ് പാർക്കിൽ ജോലി വാങ്ങി കൊടുത്തതിൽ പിന്നെz

തിരുവനന്തപുരം/സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയതെല്ലാം എം ശിവശങ്കർ പിൻ വാതിലിലൂടെ അവർക്ക് സ്പേസ് പാർക്കിൽ ജോലി വാങ്ങി കൊടുത്തതിൽ പിന്നെ. യുഎഇ കോൺസുലേറ്റിൽ ജോലി നോക്കുമ്പോൾ താൻ സ്വർണക്കടത്തിനു ശ്രമിച്ചിട്ടില്ലെന്ന് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നു.
2019 ഒക്ടോബർ 21നാണ് സ്വപ്ന സ്പേസ് പാർക്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. ആ മാസം 2 തവണ സ്വർണക്കടത്തിനു വേണ്ടി ട്രയൽ റൺ നടത്തി. രണ്ടും വിജയകരം എന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു, തുടർന്നു നവംബറിൽ നാലും ഡിസംബറിൽ പന്ത്രണ്ടും ജനുവരി, മാർച്ച്, ജൂൺ മാസങ്ങളിൽ ഓരോതവണ വീതവും മൊത്തം 19 തവണ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ജൂൺ അവസാനം വീണ്ടും കടത്തുമ്പോഴാണ് പിടികൂടപ്പെടുന്നത്. ഡിസംബറിൽ മാത്രം 36 കിലോഗ്രാം സ്വർണം ആണ് സ്വപ്ന കടത്തിയിരുന്നത്.
2019 ഡിസംബർ രണ്ടിന് തിരുവനന്തപുരത്തെ ഹോട്ടലിൽ നടന്ന യുഎഇ ദിനാഘോഷത്തിൽ സ്വപ്നയുടെ പങ്കാളിത്തവും അന്വേഷിക്കുകയാണ്. ഈ ചടങ്ങിൽ സംഘാടകയുടെ റോളിലായിരുന്നു സ്വപ്ന ഉണ്ടായിരുന്നത്. സ്പേസ് പാർക്കിൽ നിന്ന് അവധിയെടുത്താണ് അതിൽ പങ്കെടുത്തതെന്ന് കെഎസ്ഐടിഐഎൽ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.