Kerala NewsLatest NewsNews
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം, പൊലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ്(50) മരിച്ചത്. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടില്‍ ഷിബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്ത് വര്‍ഷമായി ഇയാള്‍ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്.
കുറച്ച് ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു ഷിബു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. ഇന്‍ക്വസ്റ്റ് നടക്കുകയാണ് ഇപ്പോള്‍. റൂറല്‍ എസ് പി ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.