Kerala NewsLatest News

വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു

കൊല്ലം : കൊല്ലം ശൂരനാട്ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട സംഭവം . പ്രതി ശാസ്താംനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാറിനെ സംഭവം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.ചൊവ്വാഴ്ച വൈകിട്ട് 6 .30നാണ് കിരണിനെ ശാസ്താംനടയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് കാവലിലാണ് കിരണിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. 15 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ കിടപ്പുമുറിയും വിസ്മയ മരിച്ചുകിടന്ന ശുചിമുറിയുമെല്ലാം കിരണ്‍ പൊലീസിന് കാട്ടിക്കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button