Kerala NewsLatest News
ദുരിതത്തിനിടയില്‍ പകല്‍കൊള്ള; പാചക വാതകവില കൂട്ടി
പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂട്ടിയത്. കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയെന്നോണമാണ് കേന്ദ്രത്തിന്റെ നടപടി.
പെട്രോള്‍ -ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് പാചകവാതകവില വര്‍ധനവ്.
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.