വർണവിവേചനം കാട്ടി, മനം നൊന്ത്, കലാഭവന്‍ മണിയുടെ സഹോദരന് ഡോ.ആര്.എല്‍.വി രാമകൃഷ്ണന് ആത്മഹത്യാശ്രമം നടത്തി, ആശുപത്രിയില്‍.

കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍
അവസരം നിഷേധിക്കപ്പെട്ട സംഭവത്തിൽ മനം നൊന്ത്, കലാഭവന്‍ മണിയുടെ സഹോദരന് ഡോ. ആര്.എല്‍.വി രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി. സാംസ്കാരിക കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ആണിത്. കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു.

കഴിഞ്ഞദിവസം കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം വാര്‍ത്തയായിരുന്നു. കേരള സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹനിയാട്ടം അവതരിപ്പി ക്കുന്നതിന് രാമകൃഷ്ണന് നല്കിയ അപേക്ഷ സെക്രട്ടറി തള്ളി കളഞ്ഞിരുന്നു. സാമ്പത്തികം കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്നും പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കാറില്ലെന്നുമായിരുന്നു സെക്രട്ടറി രാധാകൃഷ്ണന് നായര്‍ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞതെന്നും,
ലിംഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ആര്.എല്‍.വി രാമകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നതാണ്.
മോഹിനിയാട്ടത്തില്‍ എം.ഫില്ലും പി.എച്ച്.ഡിയുമുള്ള രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിതയെ വിളിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ അപേക്ഷ നല്‍കാനെത്തിയ രാമകൃഷ്ണനെ കാണാന്‍ പോലും സെക്രട്ടറി കൂട്ടാക്കിയില്ല. തുടര്‍ന്ന് കെ.പി.എ.സി ലളിത തനിക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയെങ്കിലും വേണമെങ്കില്‍ ടോക്കിന് സമ്മതിക്കാമെന്നും താന്‍ പരിപാടി അവതരിപ്പിച്ചാല്‍ വിമര്‍ശനം ഉയരുമെന്നുമായിരുന്നു സെക്രട്ടറി പറഞ്ഞതെന്നും രാമകൃഷണന് പ്രതികരിച്ചിരുന്നു. തന്നെപ്പോലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്നും രാമകൃഷ്ണന് ആരോപണം ഉന്നയിച്ചിരുന്നതിനു പിറകെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.