രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 80 ലക്ഷം കവിഞ്ഞു.

ന്യൂഡൽഹി/ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 49,881 രോഗബാധിതരെയാണ്
കണ്ടെത്തിയത്. ഇതോടെ മൊത്തം കേസുകൾ 80.40 ലക്ഷത്തിലെത്തി. രോഗമുക്തരുടെ നിരക്ക് 90.99 ശതമാനമായിട്ടാണ് ഉയർന്നിരിക്കുന്നത്.
ഇതുവരെ 73.15 ലക്ഷം പേർ രോഗമുക്തി നേടി എന്നാണ് കേന്ദ്ര ആരോ ഗ്യ മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ദിവസം 517 പേരുടെ മരണം കൂടിയാണ് കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ മരണ സംഖ്യ 1,20,527 ആയി. മരണനിരക്ക് 1.49 ശതമാനമാണ്. ആക്റ്റിവ് കേസുകൾ 6.03 ലക്ഷമായി കുറഞ്ഞു. മൊത്തം കേസ് ലോഡിന്‍റെ ഏഴര ശതമാന മാണിത്. ബുധനാഴ്ച 10.75 ലക്ഷം സാംപിളുകൾ പരിശോധി ച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. ഒക്ടോബർ പതിനൊന്നിനാണ് രാജ്യത്തെ കൊവിഡ് കേസുകൾ 70 ലക്ഷം പിന്നിട്ടിരുന്നത്.
കോവിഡ് രോഗ ബാധിതരുടെ പ്രതിദിന വർധനയിൽ ഒന്നാം സ്ഥാനത്ത് കേരളം തുടരുകയാണ്. ബുധനാഴ്ച സംസ്ഥാനത്തു കണ്ടെത്തിയത് 8,790 പുതിയ കേസുകളാണ്. ഇതോടെ കേരളത്തിലെ ഇതുവരെയുള്ള രോഗബാധിതർ 3.98 ലക്ഷത്തിലെത്തി. ഇതിൽ 93,264 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ അവസാന 24 മണിക്കൂറിൽ 6,738 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 8,430 പേർ രോഗമുക്തരായിട്ടുമുണ്ട്. 91 പേർ കൂടി മരിച്ച സംസ്ഥാനത്ത് ഇതുവ രെയുള്ള കൊവിഡ് മരണം 43,554 ആയിട്ടുണ്ട്. 1.29 ലക്ഷം പേരാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. മൊത്തം കേസുകൾ 16.60 ലക്ഷമായി.
കർണാടകയിൽ 3146 പുതിയ കേസുകളാണു ഉണ്ടായത്. 7,384 പേർ രോഗമുക്തരായി. 55 മരണം കൂടിയാണ് സംസ്ഥാനത്തു രേഖപ്പെ ടുത്തിയത്. മരണസംഖ്യ 11,046ൽ എത്തി. മൊത്തം കേസുകൾ 8.12 ലക്ഷം. 68,161 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്ത്. തമിഴ്നാട്ടിലും മരണസംഖ്യ 11,000 പിന്നിട്ടു. 35 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 11,018 ആയി. 2516 പുതിയ കേസുകൾ തമിഴകത്തു കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 7.16 ലക്ഷം പേരാണ്. 26,356 ആക്റ്റിവ് കേസുകൾ ആണ് ഉള്ളത്. മൊത്തം കേസുകളിൽ മഹാരാഷ്ട്രയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആന്ധ്രപ്രദേശിൽ 2,949 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 8.14 ലക്ഷം പേർക്കാണ് ഇതുവരെ സംസ്ഥാനത്തു കൊവിഡ് ബാധിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളവർ 26,622. പതിനെട്ടു പേരാണ് ബുധനാഴ്ച കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ മരണസംഖ്യ 6,643 ആയിരിക്കുകയാണ്.