തോട്ടങ്ങള്‍ ദത്തെടുക്കല്‍ പദ്ധതി വിപുലമാക്കി റബര്‍ ബോര്‍ഡ്
കോട്ടയം: തോട്ടങ്ങള്‍ ദത്തെടുക്കുന്ന പദ്ധതി വിപുലമാക്കാന്‍ റബര്‍ ബോര്‍ഡ്. ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തതും ടാപ്പിങ് തൊഴിലാളികളുടെ ലഭ്യതക്കുറവടക്കം വിവിധ കാരണങ്ങളുടെ പേരില്‍ ടാപ്പിങ് മുടങ്ങിയതുമായ തോട്ടങ്ങളാണ് ബോര്‍ഡ് ഏറ്റെടുക്കുക. ഇതുവരെ 13,000 ഹെക്ടര്‍ തോട്ടം പദ്ധതിപ്രകാരം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ 25,000 ഹെക്ടറിലെത്തിക്കുമെന്നും റബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
റബര്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും ടാപ്പിങ് നടത്താതെ തോട്ടങ്ങള്‍ നശിക്കുന്നത് ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നു. റബര്‍ കൃഷി കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ബോര്‍ഡ് തുടക്കമിട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുതായി രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്താകും കൃഷി ചെയ്യുക. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
ബോര്‍ഡുമായി വിവിധതലങ്ങളില്‍ സഹകരിക്കുന്ന ടയര്‍ കമ്ബനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന് കുറഞ്ഞ നിരക്കില്‍ കാര്‍ഷികവായ്പ ലഭ്യമാക്കും. ഏഴുശതമാനം പലിശനിരക്കിലാകും വായ്പ. പദ്ധതി പ്രകാരം പുതുകൃഷിക്ക് വായ്പയെടുക്കുന്നവരുടെ ആദ്യ ഏഴുവര്‍ഷത്തെ പലിശയുടെ പകുതി ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ആത്മ നല്‍കും. റബര്‍ ബോര്‍ഡും ആത്മയും ഉണ്ടാക്കുന്ന ധാരണ കൃഷിക്കാര്‍ക്ക് ബാധ്യതയുണ്ടാക്കില്ല. റബര്‍ കൃഷി വ്യാപിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണിതെന്നും ബോര്‍ഡ് വ്യക്തമാക്കി. റബറിെന്റ ആവശ്യകത പ്രതിവര്‍ഷം 15 മുതല്‍ 20 ലക്ഷം ടണ്‍വരെയായി ഉയരുമെന്നാണ് വ്യവസായികളുടെ കണക്ക്. അതിെന്റ 75 ശതമാനമെങ്കിലും രാജ്യത്ത് ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ പുതുകൃഷി സാധ്യത കുറവായതിനാല്‍ വടക്കുകിഴക്കന്‍ മേഖലകള്‍ക്കായിരിക്കും മുന്തിയ പരിഗണന. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ സാങ്കേതിക സഹായവും റബര്‍ ബോര്‍ഡ് നല്‍കും. നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനം ശക്തമാണ്.
അതിനിടെ, റബര്‍ ബോര്‍ഡ് ആസ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തേക്ക് മാറ്റാനുള്ള നീക്കങ്ങളും നടന്നിരുന്നു. ടയര്‍ ഇതര മേഖലകളില്‍ പുതിയ റബര്‍ ഉല്പന്നങ്ങള് നിര്‍മിക്കാനുള്ള സാധ്യതകളും ബോര്‍ഡിെന്റ പരിഗണനയിലാണ്. റബര്‍ ഉല്പന്നങ്ങളുടെ പരിശോധന കുറഞ്ഞ നിരക്കില്‍ നടത്താനുള്ള സംവിധാനവും ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.