കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്ന് തിന്നു; യുവാവ് അറസ്റ്റിൽ
പെരുമാൾപ്പെട്ടി : കോവിഡിനെ പ്രതിരോധിക്കാൻ പാമ്ബിനെ തിന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പെരുമാൾപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പാമ്ബിനെ തിന്നുന്നത് ഇയാൾ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് പൊലീസെത്തി വടിവേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 7500 രൂപ പിഴയും ചുമത്തി.
പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പാമ്ബിനെ കിട്ടിയെന്നും കൊന്നശേഷമാണ് കഴിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പാമ്ബിനെ തിന്നുന്നത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്നാണ് വിവാദ വിഡിയോയിൽ വടിവേൽ പറയുന്നത്.
കൊറോണ വൈറസിൽ നിന്ന് രക്ഷപെടുന്നതിനായി താൻ സ്ഥിരമായി പാമ്ബിനെ കഴിക്കാറുണ്ടെന്നും ഇയാൾ വിഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഇത്തരം വിഡിയോകളിലെ അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും വിഷജീവികളെ കഴിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.