BusinessEditor's ChoiceLatest NewsNationalNews

ലോകത്തെ ഏറ്റവും വലിയ 10 സമ്പന്നരില്‍ മുകേഷ് അംബാനി .

ലോകത്തെ ഏറ്റവും വലിയ 10 സമ്പന്നരില്‍ ഒമ്പതാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം.മുകേഷ് അംബാനി ലോക്ക്ഡൗൺ തുടങ്ങിയതുമുതലുള്ള ദിവസങ്ങളിൽ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ

ലോക്ക്ഡൗൺ കാലയളവിൽ മറ്റുകമ്പനകൾ അതിജീവനത്തിനുള്ള വഴികൾതേടുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേരത്തെ പൂർത്തീകരിക്കാൻ അംബാനിക്കുകഴിഞ്ഞു.
കൂടാതെ .റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണിമൂല്യത്തിൽ ഇത്രയുംതുക മറികടക്കുന്നത്.

ജിയോയ്ക്കുപിന്നാലെ റിലയൻസ് റീട്ടെയിലിലും വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാൻ തുടങ്ങിയത്. ഇന്ന് രാവിലെ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവർഷം ഇതുവരെ ഓഹരി വിലയിൽ 56.68ശതമാനമാണ് വർധനവുണ്ടായത്.

ഇതോടെ ഈവർഷത്തെ ആസ്തിയിലുണ്ടായ വർധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയർന്നു..ഭാവിയിൽ വളർച്ചാസാധ്യതകളുള്ള ടെക്, റീട്ടെയിൽ എന്നീമേഖലകളിലേയ്ക്ക് ഇതിനകം മുകേഷ് അംബാനി ചുവടുമാറ്റിക്കഴിഞ്ഞു

വെൽത്ത് ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ തുടർച്ചയായി ഒമ്പതാമത്തെ വർഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം മാറുന്നത്.അഞ്ചുവർഷത്തിനു മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ടായ വർധനവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button