CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
വാളയാറിൽ വൻ സ്ഫോടക ശേഖരം പിടികൂടി.

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, പ്രഭു എന്നിവരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായ പോയ മിനി ലോറിയിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിച്ചത്.35 പെട്ടികളിലായാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാൻ എത്തിച്ചതെന്നാണ് സംശയം.