Kerala NewsLatest NewsNews

ഗൗരിയമ്മയ്‌ക്കും ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം; ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ

​​​​തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നത്.

ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍

 ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ അമ്ബത് കോടി

 മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം

 ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയില്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ

 കെ ആര്‍ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ

 ടൂറിസം മേഖലയ്‌ക്ക് പുനരുജ്ജീവന പദ്ധതിയ്‌ക്ക് 30 കോടി രൂപ

 100 പേര്‍‌ക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം

 കാര്‍ഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ

 കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ട്

 ടൂറിസം മാര്‍ക്കറ്റിംഗിന് 50 കോടി രൂപ

 ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പത്ത് കോടി രൂപ

 റേഷന്‍ കടകള്‍ നവീകരിക്കാന്‍ പദ്ധതി

 തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും

 പാല്‍ മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ക്കായി ഫാക്‌ടറി

കൃഷി ഭവനുകള്‍ സ്‌മാര്‍ട്ടാക്കും

 റബര്‍ കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കും

 ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും

 മത്സ്യസംസ്‌കരണത്തിന് അഞ്ച് കോടി

 നദികള്‍ക്കായുളള പ്രത്യേക പാക്കേജിന് 50 കോടി

 ഓക്‌സിജന്‍ ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്‍റ്

 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പത്ത് കോടി വായ്‌പ

 അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാന്‍ പത്ത് കോടി രൂപ

 പീഡിയാട്രിക് ഐ സി യു വാര്‍ഡുകള്‍ കൂട്ടും

 കൊവിഡ് മൂന്നാംതരംഗം നേരിടാന്‍ നടപടികള്‍ തുടങ്ങി

 കുട്ടികള്‍ക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

 എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍

 കാര്‍ഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ

 ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി

 പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക്

 സാമ്ബത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും

 എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും

 വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ

 18 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആയിരം കോടി

 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും

 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്ബത്തിക പാക്കേജ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button