CinemaCovidEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews
തെന്നിന്ത്യൻ നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു.

തെന്നിന്ത്യൻ നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു. തമന്ന ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെബ്സീരീസിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലായിരുന്നു ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നടിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന വിവരം.അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യാറായി ഉള്‍പ്പടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഗായകനും സംഗീത സംവിധായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്നാണ് മരണപ്പെട്ടത്.