സ്വപ്ന ഫൈനലിന് സാക്ഷിയാകാന്‍ കാണികള്‍ക്കും അവസരം
ബ്രസീല്‍: അര്‍ജന്റീനയും, ബ്രസീലും തമ്മിലെ ചരിത്ര മത്സര പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ഒരുക്കി പ്രാദേശിക സര്‍ക്കാര്‍. സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആരാധകര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുക. ആരാധകരുടെയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സംഘാടകരായ കോണ്‍മെബോളിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു. ഇൗ തീരുമാനം അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകരില്‍ നിരാശയാണ് സമ്മാനിക്കുന്നത്.
കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലൂടെയാകും പ്രവേശനം. മാറക്കാന സ്റ്റേഡിയത്തില്‍ 78000 ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55000 മാത്രമാണ്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് 2200 ക്രെഡന്‍ഷ്യല്‍സ് വീതവും, ബാക്കിയുള്ള 1100 ക്രെഡന്‍ഷ്യല്‍സ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന അനുമതി ലഭിക്കു.
ലോക ഫുട്ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് കോപ്പ വേദിയാകാന്‍ പോകുന്നത് എന്നതാണ് വാസ്തവം. യൂറോ കപ്പിനിടയില്‍പ്പെട്ട് കോപ്പയുടെ ആവേശം കുറഞ്ഞിരുന്നെങ്കിലും ക്ലൈമാക്സില്‍ ഫുട്ബോള്‍ ലോകം കോപ്പയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കണ്ടത്. ആരാധകര്‍ ഏറെയുള്ള അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ഫെനലാണ് വരാന്‍ പോകുന്നതെന്നത് കോപ്പയില്‍ ആവേശം ഉയര്‍ത്തുകയായിരുന്നു. ചരിത്രത്തില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങള്‍ എല്ലാം തന്നെ വീറും വാശിയും നിറച്ചതായിരുന്നു. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത കലാശ പോരാട്ടത്തിന് ശേഷം ഇപ്പോഴാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇതിന് മുമ്പ് നൊക്കൌട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നെങ്കിലും ഫൈനലില്‍ കണ്ടുമുട്ടാനുള്ള അവസരം ഉണ്ടായത് ഇപ്പോഴാണ്.
2019 കോപ്പ സെമി ഫൈനലായിരുന്നു ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്നത് എന്നാല്‍ അന്ന് രണ്ടു പേര്‍ക്കും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.കോപ്പ ഫൈനലുകളിലെ കണക്കുകളില്‍, ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പത്ത് ഫൈനലുകളില്‍ എട്ടിലും വിജയം അര്‍ജന്റീനക്കായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. ഏറെ നാളത്തേ കാത്തിരിപ്പിനൊടുവിലായി ഒരു പതിറ്റാണ്ടിനിപ്പുറം ആരാധകരുടെ ആഗ്രഹം സാധ്യമാകാന്‍ പോകുകയാണ്.