Latest NewsUncategorized

മലിനജല ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാന്‍ ശ്രമം, വിഷവാതകം ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലിനജല ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കുന്നതിനുളള ശ്രമത്തിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സന്ദീപ് (22) വിഷാല്‍ കുമാര്‍ ശ്രീ വാസ്തവ (27) എന്നിവരാണ് മരിച്ചത്. മലിനജല ടാങ്കില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം മാനിക്കാതെ മലിനജലടാങ്കിലിറങ്ങിയ യുവാക്കളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.

ടാങ്കിന്റെ ചുമതലയുണ്ടായിരുന്ന ബല്‍റാം സിംഗ് എന്നയാളുടെ വിലക്കിനെ അവഗണിച്ച് ടാങ്കിലിറങ്ങിയതിന് പിന്നാലെ യുവാക്കള്‍ ബോധം കെട്ട് വീഴുകയായിരുന്നു. ഇവരിലൊരാളെ ബല്‍റാം സിംഗും രണ്ടാമനെ നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്തെടുത്തത്.

ഇവരെ ടാങ്കിന് പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു്. നോയിഡ സെക്ടര്‍ 5ലെ ജല്‍ നിഗം പാര്‍ക്കിന് സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്നു ഇവരും.

ഇതിനിടയിലാണ് ടാങ്കിനുള്ളിലേക്ക് ബോള്‍ വീണത്. മരിച്ച യുവാക്കളെ കൂടാതെ രണ്ടുപേര്‍ കൂടി ടാങ്കിലിറങ്ങിയിരുന്നു. ഇവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button