ശ്രീറാം വെങ്കിട്ടരാമനു പുതിയ ചുമതല, വ്യാജവാർത്തകൾ കണ്ടുപിടിക്കുന്ന പിആർഡി സംഘത്തിൽ നിയമനം

തിരുവനന്തപുരം: സർവീസിൽ തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനു പുതിയ ചുമതല. കാറിടിച്ച് മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ സ്പെൻഷനിലായിരുന്ന ശ്രീറാം സർവീസിൽ ഇപ്പോൾ ആണ് തിരിച്ചെത്തിയത്. പിആർഡിയിൽ വ്യാജവര്‍ത്തകളും, സന്ദേശങ്ങളും കണ്ടെത്താനുള്ള സംഘത്തിലാണ് ശ്രീറാം ഇപ്പോൾ. പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിൽ ആരോഗ്യവകുപ്പിൻറെ പ്രതിനിധിയായാണ് ശ്രീറാമിനെ നാമനിർദേശം ചെയ്തിരിക്കുന്നത്.
പിആർഡി ജൂണിൽ ആണ് വ്യാജവാർത്തകൾ കണ്ടെത്താൻ ഫാക്ട് ചെക്ക് ഡിവിഷൻ രൂപീകരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഇത് ആരംഭിച്ചത്. വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്കു പോലീസിന് കൈമാറുക, തെറ്റായ വാർത്തകളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയാണ് ഇവയാണ് ഫാക്ട് ചെക്ക് ഡിവിഷനിലൂടെ നടത്തുന്നത്.