70 മണിക്കൂര്‍ കഠിനപരിശ്രമം.വിരലുകളാൽ വിസ്മയം തീർത്ത്,വിസ്മയമായി മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ കുട്ടി ചിത്രക്കാരന്‍
വരകളെ തോഴനാക്കിയ ഒരു പതിനൊന്നാം ക്ലാസുകാരന്‍ അമല്‍ കൃഷ്ണ .അമൽ ഒരു മക്കാവ് പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ എടുത്തത് 70 മണിക്കൂര്‍ . അതേസമയം ചിത്രം വരയ്ക്കുന്നതിന് വേണ്ടി അമലിന് വെല്ലുവിളി സമയമോ,കഷ്ടപ്പാടോ ആയിരുന്നില്ല .മറിച്ച് ചിത്രം വരയ്ക്കുന്നതിന് വേണ്ടിവന്ന വസ്തുക്കളുടെ തുകയാണ്.ചിത്രം വരയ്ക്കുന്നതിന് പേസ്റ്റല്‍ പെൻസിൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ദാർസെയ്റ്റിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അമല്‍. മൂന്ന് വയസുമുതലാണ് അമല്‍ ചിത്രങ്ങളുമായി കൂട്ട് കുടാന്‍ തുടങ്ങിയത്. ഒന്നിച്ച് കളിക്കാന്‍ കൂട്ടുകാര്‍ ഇല്ലാതിരുന്നതിനാല്‍ കാര്‍ട്ടൂണുകളായിരുന്നു അമലിന്റെ ചങ്ങാതിന്മാര്‍ . എന്നാല്‍ കാര്‍ട്ടൂണുകള്‍ കണ്ട് മടുത്തതോടെയാണ് അമല്‍ വരക്കാന്‍ തുടങ്ങിയത്.
ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് പ്രചോദനവും ഉള്‍ക്കൊള്ളുന്നു. അവരുടെ ചിത്രങ്ങളും ,കഴിവുകളും അമലിന് ഒരുപാട് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ സ്വന്തം ശൈലിയിലാണ് അമല്‍ ചിത്രങ്ങള്‍ വരുക്കുന്നത്. ചിത്രരചനയില്‍ രണ്ട് അധ്യാപകരില്‍ നിന്ന് അമല്‍ പരിശീലനം നേടിയിട്ടുണ്ട്. പ്രൊഫഷണല്‍ ചിത്രരചനാ കലാകാരന്മാരായ ദീപാല്‍ ,സജീവ് എന്നിവരില്‍ നിന്നാണ് പരിശീലനം നേടിയത് .ആര്‍കിടെക്റ്റോ ഫൈനാര്‍ട്ടിസ്റ്റോ ആകാനാണ് അമലിന്റെ ആഗ്രഹം .
അതിലും ഉണ്ട് വ്യത്യാസം, ആർക്കിടെക്റ്റ് ആണെങ്കില്‍ ഏരിയല്‍ ആര്‍ക്കിടെക്‌റ്റോ, മറൈന്‍ ആര്‍ക്കിടെക്‌റ്റോ ഒക്കെ ആകാനാണ് ആഗ്രഹം . തന്റെ ചിത്രങ്ങള്‍ വച്ച് എക്‌സിബിഷന്‍ നടത്താനാണ് ഈ കുട്ടിക ലാകാരന്റെ ഇപ്പോഴത്തെ ആഗ്രഹം. തന്റെ മാതാപിതാക്കളാണ് ചിത്രരചനയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമെന്നും അമല്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ പനമ്പാട് സ്വദേശി മങ്കുഴിയിൽ ഉണ്ണികൃഷ്ണൻ, കാഞ്ഞിരമുക്ക് സ്വദേശിനി കരണക്കോട്ട് ഷൈത്രി എന്നിവരുടെ മകനാണ്. ശ്യാം കൃഷ്ണ അനുജൻ ആണ്.പതിനാല് വർഷമായി ഒമാനിലെ അൽ വാദി അൽ കബീറിൽ ആണ് അമലും കുടുംബവും.