ദുബായ് വിമാനത്താവളത്തിൽ ഇനി സ്വയം നിയന്ത്രിത ബാഗേജ് പരീക്ഷണം

അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) സ്വയം നിയന്ത്രിത ബാഗേജ് കൈകാര്യം ചെയ്യുന്ന വാഹനങ്ങളുടെ ആദ്യ പരീക്ഷണത്തിന് യുഎഇ അനുമതി നൽകി.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA), ദുബായ് എയർപോർട്ട്സ്, dnata എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി, എയർസൈഡ് ഓപ്പറേഷനുകളിൽ സ്വയം പ്രവർത്തിക്കുന്ന ബാഗേജ് ട്രാക്ടറുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിക്കും. വിമാനത്താവളത്തിലെ ലോജിസ്റ്റിക്സ് നവീകരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
“യുഎഇയെ വ്യോമയാന രംഗത്ത് നവീകരണത്തിന്റെ മുന്നണിയിലെത്തിക്കുന്ന നിർണായകഘട്ടമാണ് ഈ അംഗീകാരം. സുരക്ഷക്ക് വിട്ടുവീഴ്ച ചെയ്യാതെ കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യകൾ വികസിക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”ജിസിസിഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുഐദി പറഞ്ഞു.
“ലൈവ് ഓപ്പറേഷനുകളിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ വിന്യസിക്കാൻ ശക്തവും ഭാവിനോക്കിയതുമായ റെഗുലേറ്ററി സമീപനം ആവശ്യമാണ്. ഈ പരീക്ഷണം ഭാവിയിലെ എയർസൈഡ് പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയായിരിക്കും.”GCAAയിലെ ഏവിയേഷൻ സേഫ്റ്റി അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എഞ്ചിനീയർ അഖീൽ അൽ സറൂണി വ്യക്തമാക്കി
“DWC ഭാവിയിലെ വിമാനത്താവള നവീകരണങ്ങൾക്ക് അനുയോജ്യമായ പരീക്ഷണവേദിയാണ്. ഇത് പ്രവർത്തന മികവും യാത്രക്കാരുടെ അനുഭവവും മെച്ചപ്പെടുത്തും.” ദുബായ് എയർപോർട്ട്സ് ചീഫ് ടെക്‌നോളജി & ഇൻഫ്രാസ്ട്രക്ചർ ഓഫീസർ ഒമർ ബിനദായി പറഞ്ഞു
“ലൈവ് ബാഗേജ് പ്രവർത്തനങ്ങളിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഉപയോഗം dnataക്കും മുഴുവൻ വ്യവസായത്തിനും വലിയ മുന്നേറ്റമാണ്. സുരക്ഷ, കാര്യക്ഷമത, സേവന ഗുണനിലവാരം എന്നിവ ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഡിനാറ്റ യുഎഇ എയർപോർട്ട് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ജാഫർ ദാവൂദ് അഭിപ്രായപ്പെട്ടു. 260 ദശലക്ഷം യാത്രക്കാരുടെ ശേഷിയുള്ള ഭാവിയിലെ വിമാനത്താവളമായ DWC-യുടെ സാങ്കേതിക നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണം നടത്തുന്നത്.
Tag: Dubai Airport to test self-checkout baggage