Kerala NewsLatest News

അവയവദാന അനുമതിക്ക് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ നടപടി – വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവയവദാനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നോമിനിയായി അതത് മെഡിക്കല്‍ കോളേജുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയമിച്ചു.

ഇതിലൂടെ അവയവ ദാനത്തിനുള്ള അനുമതി നല്‍കാനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിക്ക് വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും.
അവയവ ദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ തല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

അതത് മെഡിക്കല്‍ കോളേജുകളിലാണ് ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. സെക്രട്ടറിയേറ്റില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിദഗ്ദ അംഗങ്ങളുളള ഈ കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്.

ഏത് ജില്ലയിലായാലും തിരുവനന്തപുരത്ത് നിന്നും ഈ ഉദ്യോഗസ്ഥന്‍ അവിടെയെത്തിയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘദൂരം യാത്രചെയ്ത് കമ്മറ്റിയില്‍ എത്താന്‍ പലപ്പോഴും കാലതാമസം ഉള്‍പ്പടെ ബുന്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button