രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു, ക്വിന്റലിന് 4500 രൂപ വരെയായി

മുംബൈ: രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുമെന്ന് സൂചനകള്‍. മഹാരാഷ്ട്രയിലെ നാസികിലെ ലസല്‍ഗോണ്‍ മണ്ടിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്നത് 4200 രൂപ മുതല്‍ 4500 രൂപ വരെയായി വര്‍ധിച്ചു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ക്വിന്റലിന് വില. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഴയാണ് വില ഉയരാന്‍ കാരണമെന്നാണ് പറയുന്നത്. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കര്‍ഷകര്‍ പറയുന്നുണ്ട്. രാജ്യത്ത് കര്‍ഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകളും വരുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ ഈ വില വര്‍ധന അധികം സമയം നീണ്ടുപോകില്ലെന്നും ചില വ്യാപാരികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ തന്നെ ചില മേഖലകളിലെയും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികില്‍ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വര്‍ധന താനേ കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.