ഐ എസ് എൽ നവംബർ 20ന് തുടങ്ങും; ഫിക്സച്ചർ പുറത്ത് വിട്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അദ്ധ്യായത്തിന് നവംബര്‍ 20 ന് ഗോവയിൽ കിക്ക് ഓഫ്. മത്സരക്രമ പട്ടിക പുറത്ത് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും ഇത്തവണ മത്സരങ്ങൾ നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്. ഗോവയില്‍ മാത്രമാകും മത്സരങ്ങളുണ്ടാവുക. ജവഹര്‍ലാല്‍ നെഹ്‌റും സ്റ്റേഡിയം – ഫതോര്‍ഡ്, ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡി യം എന്നിവിടങ്ങളിലാണ് മത്സരം. നിലവില്‍ ടീമുകള്‍ ഗോവയില്‍ എത്തിയിട്ടുണ്ട്. നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും.