CinemaMovieUncategorized
ലാലേട്ടന്റെ ഓട്ടോഗ്രാഫ് കിട്ടും.. പക്ഷെ അതിന് ആദ്യം ഗെയിം കളിക്കണം..

ദൃശ്യം 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രെമോഷൻ പരിപാടികളുടെ ഭാഗമായി മോഹൻലാലിന്റെ ഓട്ടോഗ്രാഫ് ലഭിക്കുന്നു. ഇതിനായി drishyam2movie.com എന്ന സൈറ്റിൽ കയറി ആദ്യം പേരും മെയിൽ ഐ.ഡിയും രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.
പിന്നീട് സൈറ്റിൽ പറയുന്ന ചില നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഗെയിം കളിക്കണം. കളിയുടെ അവസാനമാണ് മോഹൻലാലിന്റെ കൈപ്പടയിലുള്ള ഓട്ടോഗ്രാഫ് നിങ്ങൾക്ക് ലഭിക്കുക.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. മോഹൻലാൽ, മീന, എസ്തേർ, അൻസിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.