
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുതിക്കുകയാണ്. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നിരിക്കുകയാണ്. രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷത്തോടടുക്കുകയാണ്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. കഴിഞ്ഞ ദിവസം 500 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,174 ആയി വര്‍ധിച്ചു.
കാൽ ലക്ഷത്തിലധികം പുതിയ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 301500 ഉം ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,79,000 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷവും മരണം പതിനായിരവും കടന്നിരിക്കുകയാണ്. തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, യുപി, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ ക്രമാതീതമായി കൂടുകയാണ്. രാജ്ഭവനിലെ 10 പൊലീസുദ്യോഗസ്ഥരടക്കം തെലങ്കാനയിൽ 28 പൊലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 5,54,370 ആയി. രോഗമുക്തി നിരക്ക് 63%ത്തിന് മുകളിലേക്കും ഉയരുന്നുണ്ട്.