HealthLatest NewsLife Style

മാനസിക സമ്മര്‍ദ്ദം പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ 150 വയസുവരെ ജീവിക്കാം; പഠന റിപ്പോര്‍ട്ട് പുറത്ത്;

സിംഗപ്പൂര്‍: മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് 150 വയസുവരെ ജീവിക്കാന്‍ കഴിയുമെന്ന് പഠനം. സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്ബനിയും ന്യൂയോര്‍ക്കിലെ ബഫലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ്‌വെല്‍ പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍ നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നാണ് പഠനം നടത്തിയ ഗവേഷക സംഘത്തിന്റെ വിലയിരുത്തല്‍. യു.കെ., റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള പഠനത്തിന് വിധേയമാക്കിയത്. 40 വയസ്സുള്ള ഒരാളെ അപേക്ഷിച്ച്‌ 80-വയസ്സുള്ള ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തിനേടാന്‍ മൂന്നിരട്ടി സമയം വേണ്ടി വരുമെന്നാണ് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്.

രോഗം, അപകടം തുടങ്ങി സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നു പോകുമ്ബോള്‍ പ്രായം കൂടുന്നതിന് അനുസരിച്ച്‌ രോഗമുക്തി നിരക്ക് കുറയും. രോഗമുക്തി നേടാനുള്ള സമയവും ദീര്‍ഘിക്കും. 40 വയസുള്ള ആരോഗ്യമുള്ള ഒരാള്‍ക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗമുക്തി നേടാനാകുമെങ്കില്‍ 80 വയസ്സുള്ള ഒരാള്‍ക്ക് ഏകദേശം ആറാഴ്ചയോളമാണ് വേണ്ടി വരികയെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button