എന്താണ് ഫോര്‍ പ്ലേ എന്ന് ഗൂഗിളില്‍ തിരക്കി മലയാളികള്‍;ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഇംപാക്ട്

മലയാളികളുടെ സംസാരങ്ങളില്‍ ഇന്നേറ്റവും കൂടുതല്‍ വരുന്ന വാക്കാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭരതീയ അടുക്കള. ജനുവരി 15 ന് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റിടങ്ങളിലും വ്യാപകമായി നടക്കുന്നത്. ഏറെ വിവാദവിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള സിനിമയിലെ ബെഡ്‌റൂം വിഷയങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ബെഡ്‌റൂം രഹസ്യമാണ് ഇപ്പോള്‍ ഗൂഗിളിലും മറ്റിടങ്ങളിലും മലയാളികള്‍ അന്വേഷിക്കുന്നത്. ‘Foreplay’ എന്നതാണ് സേര്‍ച്ചിങ് വാക്ക്. സിനിമയില്‍ നായിക നായകനോട് ഫോര്‍പ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വാക്കിന്റെ അര്‍ഥം മിക്കവര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചിന്റെ സഹായം തേടാന്‍ തുടങ്ങിയത്.
ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ചിലര്‍ ‘മലയാളം മീനിങ് ഓഫ് ഫോര്‍പ്ലേ’ എന്ന് വരെ സേര്‍ച്ച് ചെയ്യുന്നുണ്ട്. എന്താണ് ഈ സംഭവമെന്ന് അന്വേഷിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത് സിനിമയിലെ ഒരു സംസാരം തന്നെയാണ്. ഫോര്‍പ്ലേ സംബന്ധിച്ച് വിശദമായ കുറിപ്പുകള്‍, അനുഭവങ്ങള്‍ വരെ സ്ത്രീകളും പുരുഷന്‍മാരും സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒരു പഴയ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയുമായുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്.