ഭൂട്ടാന്‍ രാജകുമാരന്‍ കയറിയ വിമാനത്തില്‍ ഉറുമ്പുകള്‍ ; രാജകുമാരനെ അടക്കം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 111 വിമാനത്തിന്റെ ബിസിനസ് ക്ലാസ് സീറ്റുകളിലാണ് ഉറുമ്പ്
കൂട്ടത്തെ കണ്ടത്. തുടര്‍ന്ന്, ഭൂട്ടാന്‍ രാജകുമാരന്‍ ജിഗ്‌മേ നാംഗ്യേല്‍ വാങ്ചുക് അടക്കം 248 യാത്രക്കാരെയും പുറത്തിറക്കി വിമാനം പരിശോധനയ്ക്കു കൊണ്ടുപോയി.
സുരക്ഷാപരിശോധനകള്‍ കഴിഞ്ഞാണ് വിമാനം തയാറാക്കിയത്. അപ്പോഴൊന്നും ഉറുമ്പ്‌കള്‍ ശ്രദ്ധയില്‍ പെട്ടില്ല. യാത്രക്കാര്‍ പരാതിപ്പെട്ടപ്പോഴാണ് വിമാന ജോലിക്കാര്‍ വിവരമറിയുന്നത്. മറ്റൊരു വിമാനമാണ് 2 മണിക്കൂര്‍ കഴിഞ്ഞ യാത്രക്കാരുമായി പുറപ്പെട്ടത്. വവ്വാലിനെ കണ്ടതിനെത്തുടര്‍ന്നു മേയില്‍ മറ്റൊരു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം തിരിച്ചിറക്കിയിരുന്നു.
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാന്തതിലായിരുന്നു വവ്വാലിനെ കണ്ടത്. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ പൈലറ്റ് വിമാനം തിരിച്ച് ഡല്‍ഹിയില്‍ തന്നെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിസിനസ് ക്ലാസില്‍ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം താഴെയിറക്കി അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നൊവാര്‍ക്കില്‍ എത്തിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളില്‍ നിന്നാണ് എലികളും വവ്വാലുകളും വിമാനത്തിനുള്ളില്‍ വരാറുള്ളതെന്നും അത്തരം വാഹനങ്ങളില്‍നിന്ന് വവ്വാല്‍ കയറിയതാകാമെന്നും അധികൃതര്‍ പറഞ്ഞു.