ആശുപത്രികളില്‍ കിടക്കകളും ഐ.സി.യുവും നിറഞ്ഞു, കേരളത്തിന്റെ സ്ഥിതി ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്തെ സ്ഥിതി വഷളാവുകയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ രോഗികളുള്ളത്. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടന്നിരിക്കുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളും ഐസിയുവും നിറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ സമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
ജില്ലയില്‍ രോഗികളുടെ എണ്ണം ആയിരം കടന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യാന്‍ പാടുള്ളതല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1271 ആയിരുന്നു. ഇതോടെയാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.
പൊതുപരിപാടികളില്‍ സദ്യപാടില്ല, പാക്കറ്റ് ഫുഡ് വേണം. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം ആളുകള്‍ക്ക് പ്രവേശനം. കടകള്‍ ഇനിമുതല്‍ 9 മണി വരെ മാത്രം. പൊതുപരിപാടികളില്‍ 2 മണിക്കൂറില്‍ കൂടാന്‍ പാടില്ല. ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു തുടങ്ങിയ നിയന്ത്രണങ്ങളാണ് പുതിയതായി വന്നത്.