GulfLatest NewsNationalUncategorized
ഇന്ത്യയും കുവൈത്തും സംയുക്ത കമീഷൻ രൂപവത്കരിക്കും

കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമീഷൻ രൂപവത്കരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഊർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവം, ധനകാര്യം, നൈപുണ്യ വികസനം, സംസ്കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് മിനിസ്റ്റീരിയൽ കമീഷൻ രൂപവത്കരിക്കുന്നത്.