ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു.

ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ദക്ഷിണ കശ്മീരിലെ ഖുല്‍ ഛോഹര് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
കിഴക്കന്‍ ലഡാഖില്‍ ചൈനീസ് സേനയുമായി സംഘര്‍ഷം നിലനില്‍ക്കെ ഭീകരർ നുഴഞ്ഞു കയറ്റ സംങള നടത്തി വരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി ഭീകരരെയാണ് ഇന്ത്യൻ സേന വധിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മറ്റൊരാക്രമണത്തില്‍ മറ്റ് രണ്ട് ഭീകരരേയും വധിച്ചിരുന്നു. ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടുകയുണ്ടായി. ലഷ്കര്‍ ഇ ത്വയിബ ഭീകരരാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.