‘കുരങ്ങന്മാരുടെ മഹാ സമുദ്രത്തില്‍ ഒറ്റയാള്‍ സിംഹമായി മമത’ മഹുവ മൊയ്ത്ര

പ്രധാന മന്ത്രിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണ ചടങ്ങില്‍ വച്ച് ബി.ജെ.പിക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മമതാ ദീയുടെ ടീമിന്റെ ഭാഗമായതില്‍ ഇത്രയും അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ലെന്ന് മഹുവ പറഞ്ഞു. ഈ കുരങ്ങന്മാരുടെ മഹാ സമുദ്രത്തില്‍ മമതയൊരു ഒറ്റയാള്‍ സിംഹമാണെന്ന് മഹുവ പറഞ്ഞു.’രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു: മഹാപ്രഭുവും രക്ഷകനുമായ ശ്രീ മോദി നേതാജിയുടെ ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരാരും ജയ് ശ്രീറാം വിളിക്കാത്തതെന്താ? മുഖ്യമന്ത്രി മമതാ ദീ സംസാരിക്കുമ്പോള്‍ മാത്രം ആ മുറവിളി ഉയരാന്‍ കാരണമെന്താണ് ?’ മഹുവ ചോദിച്ചു.
ഇതൊരു ഔദ്യോഗിക ചടങ്ങാണ്. അത് മതപരമായ ചടങ്ങില്‍ നിന്നും വ്യത്യസ്തമാണ്. അത്തരമൊരു ചടങ്ങില്‍ നിങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ഉച്ചരിക്കാനാകില്ല. മതവും സര്‍ക്കാരും തുല്യമല്ല. ഇതോരു മതേതര ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം കാലം അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് പറ്റില്ല. ബി.ജെ.പിയില്‍ ഉള്ളവരെപോലെയുള്ള വിഡ്ഢികളും, വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള തോന്ന്യവാസത്തെ ന്യായീകരിക്കാന്‍ ആവുകയുള്ളൂ’-അവര്‍ ് പ്രതികരിച്ചു.
മറ്റു മതസ്ഥരോട് ഹിന്ദു മതസ്ഥര്‍ അസഹിഷ്ണുത പുലര്‍ത്തുന്നത് നേതാജി സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നെന്ന് മകള്‍ അനിത ബോസ് പറഞ്ഞതായും മഹുവ മൊയ്ത്ര പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്ഷിക ദിനമായ ഇന്ന് കേന്ദ്രസര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ‘പരാക്രം ദിവസ്’ ആഘോഷ വേദിയില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയിയിരുന്നു . യോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീരാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെയാണ് കോപാകുലയായി മമത വേദി വിട്ടത്.