Latest NewsNationalNewsUncategorized

തനിയ്ക്ക് കൊറോണയാണെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തൽ; ഇൻഡിഗോ വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി

ന്യൂ ഡെൽഹി: യാത്രക്കാരൻ തനിയ്ക്ക് കൊറോണയുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഡെൽഹിയിൽ വിമാനം യാത്ര റദ്ദാക്കി. ഡെൽഹിയിൽ നിന്നും പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഒരു യാത്രക്കാരൻ താൻ കൊറോണ പോസിറ്റീവാണെന്ന് അറിയിച്ചത്.

ഇൻഡിഗോയുടെ ഡെൽഹിയിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിക്കാനിരുന്ന 6E-286 വിമാനത്തിൽ വച്ചായിരുന്നു സംഭവം. യാത്രക്ക് മുന്നോടിയായുള്ള എല്ലാ പ്രക്രിയകളും പൂർത്തിയാക്കി എല്ലാവരും സീറ്റിൽ ഇരുന്ന ശേഷമായിരുന്നു ക്യാബിൻ ക്രൂവിനോടുള്ള വെളിപ്പെടുത്തൽ. പറയുന്നത് സത്യമാണെന്ന് കാണിക്കാനാവശ്യമായ രേഖകളും ജീവനക്കാരെ കാണിച്ചു. വിവരം അറിഞ്ഞ പൈലറ്റ് ഗ്രൗണ്ട് കണ്ട്രോളിൽ വിവരമറിയിച്ചു തുടർന്ന് യാത്ര വൈകുമെന്ന് അനൗൺസ് ചെയ്തു.

കൊറോണ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്നവരെ ആദ്യം വിമാനത്തിൽ നിന്ന് മാറ്റി. പിന്നീട് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പിപിഇ കിറ്റുകൾ വിതരണം ചെയ്തു. വിമാനം പൂർണ്ണമായും ശുചീകരിച്ച ശേഷം യാത്ര തുടർന്നു. രോഗിയായ യാത്രക്കാരനെ ഡെൽഹിയിലെ സഫ്ദർജംഗ് കൊറോണ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button