Latest NewsNationalNews

പി.വി അന്‍വര്‍ എം.എല്‍.എയെ ഒരു മാസമായി കാണാനില്ല, പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എയായ അന്‍വറിനെക്കുറിച്ച് ഒരു മാസത്തിലധികമായി യാതൊരു വിവരമില്ലെന്നാണ് പരാതി പി.വി അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചത്. വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ല. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം.എല്‍.എയെ എത്രയും വേഗം കണ്ടെത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നിലമ്പൂര്‍ പൊലീസ് തയാറായില്ല. പിന്നീട് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഇ-മെയിലായി പൊലീസിന് പരാതി അയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button