Latest News
പ്രവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ സീലിങില്‍ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.