മോഹന്‍ലാലിനെ കുടുക്കിയ സരിതയെ മറന്നോ? വൈറലായി നടി അഞ്ജലിയുടെ ഫോട്ടോഷൂട്ട്

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അഞ്ജലി നായർ. പിന്നീട് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത അഞ്ജലി മലയാളസിനിമാപ്രേമികളുടെ ഇഷ്ട നടിയാണ്. മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായും അഞ്ജലി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മോഡലിങ് രംഗത്തും സജീവമായ താരം ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.ജിത്തു ജോസഫ് സവിധാനം ചെയ്ത ലാലേട്ടൻ ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിൽ ശ്രേദ്ധേയമായ പോലീസ് വേഷം കൈകാര്യം ചെയ്തത് അഞ്ജലി നായരാണ്. വമ്പൻ ഹിറ്റ് ആയ ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. പുലിമുരുകൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ അമ്മയായി വേഷമിട്ടതും അഞ്ജലി തന്നെയായിരുന്നു.

നിരവധി സംഗീത അൽബങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന ഹിറ്റ് സംഗീത ആൽബത്തിൽ അഭിനയിച്ച അഞ്ജലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.സമൂഹ മാധ്യമങ്ങളിൽ സജീവ മായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡലിങ് രംഗത്ത് സജീവ മായാ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്.അഭിനേയത്രി എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് അഞ്ജലി .
രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകൾ ആവ്നി അഭിനയിച്ചുട്ടുണ്ട്.ദൃശ്യം രണ്ടാംഭാഗത്തിലെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി .ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ജോർജുകുട്ടിയും കുടുംബവുമാണ്. അഞ്ജലി ഈ അടുത്ത് പങ്കു വെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.കറുപ്പ് ഡ്രെസ്സിൽ അതിസുന്ദരിയായ അഞ്ജലിയുടെ കിടലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ..