ഫെയ്‌സ്ബുക്കിന്റെ കരിമ്പട്ടികയില്‍ ആയിരക്കണക്കിന് ഭീകരവാദ അക്കൗണ്ടുകള്‍
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്ത് ഭീകരവാദം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ച നാലായിരത്തോളം അക്കൗണ്ടുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കമ്പനി. ഡെയ്ഞ്ചറസ് ഇന്‍ഡിവിജ്വല്‍സ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ് (ഡിഐഒ) എന്ന പട്ടിക ഫെയ്‌സ്ബുക്ക് കാലങ്ങളായി സൂക്ഷിക്കുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീവ്രഇസ്ലാമിസ്റ്റ് സംഘടനകള്‍, മാവോയിസ്റ്റ് സംഘടനകള്‍, ഖാലിസ്ഥാന്‍ സംഘടനകള്‍, വിവിധ വ്യക്തികള്‍ എന്നിവരുടെ അക്കൗണ്ടുകളാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഇന്റര്‍സെപ്റ്റ് ആണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. പാക്കിസ്ഥാനിലെ ലഷ്‌കര്‍ ഇ ത്വയ്ബയും സംഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള 78 വ്യക്തികളും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള ആറ് ഇസ്ലാമിക ഭീകര സംഘടനകളും ഫെയ്‌സ്ബുക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.
ഡിഐഒ നയം തുടക്കത്തില്‍ ഫേയ്‌സ്ബുക്ക് നടപ്പാക്കിയപ്പോള്‍ ഉപയോക്താക്കളെ രക്ഷിക്കുന്നതിനായി വിദ്വേഷമോ അപകടകരമോ ആയ എന്തും നിരോധിക്കുന്ന ഒരു എളിമയുള്ള നിയമമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ മൂന്ന്് ബില്യണ്‍ ശക്തമായ ഉപഭോക്തൃ അടിത്തറയില്‍ ബാധകമായ വലിയ നിയന്ത്രണങ്ങളായി ഇത് മാറിയിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ ശേഷം അതിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ട ചില സംഘടനകള്‍ താഴെ പറയുന്നവയാണ്. ഭിന്ധ്രവാലെ ടൈഗര്‍ ഫോഴ്‌സ് ഓഫ് ഖാലിസ്ഥാന്‍, ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് ടെറര്‍, ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് ടെറര്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ടെറര്‍, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ അംഗങ്ങളായ ഭുപിന്ദര്‍ സിംഗ് ഭിണ്ഡ, ഗുര്‍മീത് സിംഗ് ബഗ്ഗ, ഹര്‍മിന്ദര്‍ സിംഗ് മിന്റൂ, പരംജിത് സിംഗ് പഞ്ച്വാര്‍, രഞ്ജീത് സിംഗ് നീട, ലഖ്ബീര്‍ സിംഗ് റോഡ്, ഖാലിസ്ഥാന്‍ ഭീകരന്‍ ജര്‍ണൈല്‍ സിംഗിന്റെ മരുമകന്‍ ഭിന്ധ്രവാലെയും അദ്ദേഹത്തിന്റെ സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫൗണ്ടേഷന്‍ എന്നിവയും ഖാലിസ്ഥാന്‍ ഭീകരവാദം ഉയര്‍ത്തിയതിനാല്‍ ഡിഐഒയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിപിഐ (മാവോയിസ്റ്റ്), ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ് ടെറര്‍ സൗത്ത് ഏഷ്യ, ഇന്ത്യ, നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡ്- ഇസാക്-മ്യൂവ, പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടി ഓപ് കാംഗ്ലിപാക് ടെറര്‍, കാംഗ്ലിപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, ദി ബേസ് മൂവ്‌മെന്റ് എന്നിവ കമ്മ്യൂണിസ്റ്റ് ഭീകരത പടര്‍ത്തുന്നതിനാല്‍ ഡിഐഒയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
അല്‍ അലം മീഡിയ (ദി ഇന്ത്യ മീഡിയ വിംഗ്, അന്‍സാര്‍ ഗസ്വാത്ത്-ഉള്‍-ഹിന്ദ്), അല്‍ ഷഹാബ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് (ദി മീഡി വിംഗ് അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്ടിനന്റ്, അല്‍-ഖ്വയ്ദ സെന്‍ട്രല്‍ കമാന്‍ഡ്), അല്‍-ബാദര്‍ മുജാഹിദീന്‍, അല്‍ മുര്‍സലാത് മീഡിയ (ദി ഇന്ത്യ മീഡിയ വിംഗ് ഇസ്ലാമിക് സ്‌റ്റേറ്റ്), അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്, ദാവത്ത്-ഇ-ഹഖ് (ഇന്ത്യ മീഡിയ വിംഗ് ഇസ്ലാമിക് സ്‌റ്റേറ്റ്), ഇന്ത്യന്‍ മുജാഹിദീന്‍, ജമൈത്ത്-ഉള്‍-മുജാഹിദീന്‍, സഹം അല്‍ ഹിന്ദ് മീഡിയ, ജീമാ ഇസ്ലാമിയ, ജമാഅത്ത് മുജാഹിദീന്‍, സൗത്ത് അല്‍-ഹിന്ദ്, ദി റസിസ്റ്റന്‍സ് ഫ്രണ്ട്, അഫ്‌സല്‍ ഗുരു സ്‌ക്വാഡ്, അല്‍ റാഷിദ് ട്രസ്റ്റ്, അല്‍ റഹ്‌മത് ട്രസ്റ്ര്, അല്‍ അഖ്‌സ മീഡിയ, ഇസ്ലാമിക് സ്റ്റേറ്റ് (ജമ്മു ആന്‍ഡ് കശ്മീര്‍), ജയ്‌ഷെ ഇ മുഹമ്മദ് കശ്മീര്‍, തെഹ്‌രീക്-ഇ-ആസാദി, വിലായത്ത് കശ്മീര്‍ എന്നിവ തീവ്ര ഇസ്ലാമിക് ഭീകരവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട് ഡിഐഒയില്‍ വന്നവയാണ്.