CovidCrimeKerala NewsLatest NewsLaw,Local NewsPolitics
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
വിമാനത്താവളങ്ങള്‍ വഴി പ്രതി സ്വര്‍ണ്ണക്കടത്ത് നടത്തുന്നുണ്ടെന്നും ഇയാള്‍ ആളുകളെ ഭീഷണിപ്പെടുത്തിയാണ് കള്ളക്കടത്ത് നടത്തുന്നതെന്നുമാണ് കോടതിയില്‍ കസ്റ്റംസിന്റെ വാദം.
ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്ത് സംഘത്തെ പിടികൂടാന്‍ സാധിക്കില്ലെന്നും കസ്റ്റംസ് കോടതിയോട് പറഞ്ഞു. തുടര്‍ന്ന് നടന്ന വിചാരണയിലാണ് കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്.