Latest NewsNationalUncategorized
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ സത്രീകള്‍ക്കും അവസരം
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ സത്രീകള്‍ക്കും അവസരം വരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാറാണ് വിപ്ലവകരമായ തീരുമാനത്തിന് തയ്യാറെടുക്കുന്നത്. തമിഴ്‌നാട് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു റിലീജ്യസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലാകും സ്ത്രീകളെ പൂജാരികളാക്കുക.
പൂജാരികളാകാന്‍ തയ്യാറാകുന്നവര്‍ക്ക് ഇതിന് വേണ്ട പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയായവരില്‍ നിന്ന് ക്ഷേത്രങ്ങളിലെ ഒഴിവുകള്‍ക്ക് അനുസരിച്ച് നിയമനം നല്‍കും. പൂജാരികള്‍ ഒഴിവുള്ള ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് നീക്കം.